Independence DayLatest NewsNews

ഇന്ത്യൻ വിവാഹങ്ങളിലെ രസകരമായ വസ്തുതകളറിയാം

സംസ്കാരങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ വൈവിധ്യമാർന്ന ചടങ്ങുകൾക്കും പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ, ഓരോ സംസ്ഥാനത്തും അതാതിന്റെ സംസ്കാരത്തിനൊപ്പിച്ചുള്ള വിവാഹച്ചടങ്ങുകളാണ് ഉള്ളത്.

ഓരോ മതങ്ങൾക്കും ഓരോ തരത്തിലുള്ള ആചാരങ്ങൾ. മൂന്നുമുതൽ അഞ്ചുനാൾ വരെ നീണ്ടുനിൽക്കുന്ന വിവാഹച്ചടങ്ങുകളാണ് ഇന്ത്യയിൽ പതിവുള്ളത്. മെഹന്ദി, സംഗീത്, മണ്ഡപ്, ഫേരെ, വിദായി തുടങ്ങിയ ചടങ്ങുകൾ പതിവാണ്. ഈ ചടങ്ങുകളിലൊക്കെ ഓരോ സംസ്ഥാനവും അതിന്റേതായ സംസ്കാരങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്.

ഇന്ത്യയിലെ ഹിന്ദു മുസ്‌ലീം വിവാഹങ്ങളുടെ ചടങ്ങുകൾ നമുക്കൊക്കെ സുപരിചിതമാണ്. ഈ ചടങ്ങുകളുടെ സങ്കല്പവും, അത് നടത്തുന്ന രീതിയും ഏറെക്കുറെ ഒന്നുതന്നെയാണ്. ചില രസകരമായ ആചാരങ്ങളില്ലേക്ക്.

പാഴ്സി വിവാഹം

ഹിന്ദു വിവാഹങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പാഴ്സിവിവാഹ ചടങ്ങുകൾ. ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകൾ നടത്തപ്പെടുന്നത് അഗിയറി അഥവാ ബാഗ് എന്നറിയപ്പെടുന്ന പാഴ്സി പവിത്രാഗ്നി ക്ഷേത്രത്തിനു മുന്നിലാണ്. രസകരമായ പല ആചാരങ്ങളുമുണ്ട്. ഉദാ. അച്ചുമിച്ചു എന്നൊരു ചടങ്ങുണ്ട്. അതിൽ വധുവിന്റെ അമ്മ മുട്ട, അരി, തേങ്ങ, ഈന്തപ്പഴം, അടക്ക തുടങ്ങിയവയുമായി വരനെ പ്രദക്ഷിണം വെച്ച ശേഷം അവ വരന്റെ തലയ്ക്കു മീതെക്കൂടി എറിഞ്ഞു കളയുന്നു. വധൂവരന്മാരുടെ വസ്‌ത്രങ്ങൾ മറ്റു മതങ്ങളെക്കാൾ ലളിതമായിരിക്കും പാഴ്സി വിവാഹത്തിൽ. സമൃദ്ധമായ സദ്യയും, അകമ്പടി സേവിക്കുന്ന സംഗീതവുമാണ് പാഴ്സി വിവാഹങ്ങളുടെ മുഖമുദ്ര.

Read Also : ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇരുമ്പ് കമ്പി ഉപയോഗിച്ച് സ്ഥിരം മര്‍ദ്ദനം: പുറത്തുവന്നിരിക്കുന്നത് രണ്ടാനമ്മയുടെ ക്രൂരത

മലയാളി വിവാഹങ്ങൾ

മലയാളികളുടെ വിവാഹ ചടങ്ങുകൾ വളരെ ലളിതവും, ഹ്രസ്വവുമാണ്. വേളി എന്നാണ് ചടങ്ങിനെ വിളിക്കുന്ന പേര്. പകൽ നേരത്താണ് സാധാരണയായി ചടങ്ങ് നടത്താറുള്ളത്. വധുവിന്റെ കഴുത്തിൽ വരൻ താലി കെട്ടുന്നതോടെ ചടങ്ങുകൾക്ക് അവസാനമാകുന്നു. ബന്ധുക്കൾ ഒത്തുചേരുന്ന അപൂർവവേളയാണ് വിവാഹങ്ങൾ എന്നതിനാൽ, അതിനു ശേഷവും അവർ ആഘോഷം തുടർന്ന് പോകും.

ബുദ്ധിസ്റ്റ് വിവാഹങ്ങൾ

ലോകത്തിൽ വെച്ചേറ്റവും ലളിതമായിട്ടുള്ളവ ബുദ്ധമതക്കാരുടെ വിവാഹങ്ങളാണ്. അതിൽ പണത്തിനോ, ആഭരണങ്ങൾക്കോ, ആഡംബരങ്ങൾക്കോ ഇടമില്ല. വരനും വധുവും ഏതെങ്കിലും മൊണാസ്ട്രിയിൽ വെച്ച് വിവാഹിതരാകുന്നു. അതുകഴിഞ്ഞ് നടക്കുന്ന സ്വീകരണച്ചടങ്ങിലും സദ്യയിലും ഒന്നും വിശേഷിച്ച് വേഷഭൂഷകൾക്ക് സ്ഥാനമില്ല. ഖചാങ്ങ്, നൻചാങ്ങ് എന്നിങ്ങനെ രണ്ടു ചടങ്ങുകളാണുള്ളത്. ഖചാങ്ങ് എന്നാൽ, വരന്റെ കുടുംബം വിവാഹത്തിനുള്ള ആലോചനയുമായി വധുവിന്റെ വീട് സന്ദർശിക്കുന്ന ചടങ്ങാണ്. നൻചാങ്ങ് എന്നത് ഔപചാരികമായ വിവാഹച്ചടങ്ങും. ബുദ്ധ ഭിക്ഷു അഥവാ റിംപോച്ചെ ആണ് ചടങ്ങിൽ കാർമികത്വം വഹിക്കുന്നത്.

ബംഗാളി വിവാഹങ്ങൾ

ബംഗാളി വിവാഹങ്ങളാണ് ഏറ്റവും വർണ്ണാഭവും ആവേശഭരിതവുമായ വിവാഹങ്ങൾ. ദേവതാ രൂപങ്ങൾ വിവിധവർണങ്ങളിൽ പകർത്തിയ കളിമൺകുടങ്ങൾ, ‘മംഗൾ ഘട്ട്’ കൾ അലങ്കരിച്ചു വെക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. വിവാഹത്തലേന്ന് അർദ്ധരാത്രിയിൽ പ്രതിശ്രുത വധൂവരന്മാർക്ക് വിവാഹപൂർവമുള്ള അവരുടെ അവസാന അത്താഴം നൽകുന്ന ചടങ്ങാണ് ആയി ബുരോ ഭാത്. വിവാഹനാളിൽ വധുവിനെ, സ്വന്തം സഹോദരങ്ങൾ ഒരു കസേരയിലിരുത്തി എടുത്തുകൊണ്ട് മണ്ഡപത്തിൽ ഇരുത്തുമ്പോൾ, വധു രണ്ടു തളിർ വെറ്റിലകൾ കൊണ്ട് മുഖം മറച്ചുപിടിക്കും. ഓരോ കുടുംബങ്ങളിലെയും വിവാഹ ചടങ്ങുകൾ വ്യത്യസ്തമായിരിക്കും.

ആംഗ്ലോ ഇന്ത്യൻ വിവാഹങ്ങൾ

മറ്റു വിവാഹ ചടങ്ങുകളിൽ നിന്നും ഒരുപാട് വേറിട്ടു നിൽക്കുന്ന ഒന്നാണ് ആംഗ്ലോ-ഇന്ത്യൻ വിവാഹങ്ങൾ. വിവാഹത്തെ കൂടുതൽ ഹൃദയഹാരിയും ആനന്ദകരവുമായ ഒരുപാട് ചടങ്ങുകളാലും ആചാരങ്ങളാലും സമ്പന്നമാണ് ഈ വിവാഹങ്ങൾ. പാശ്ചാത്യ ക്രിസ്ത്യൻ വിവാഹത്തിൽ നിന്നും ചില വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇവരുടെ ശൈലികളും ആചാരങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ള ഒന്നുതന്നെയാണ് ഗോവൻ വിവാഹങ്ങളും. വിവാഹത്തിനും ചടങ്ങുകൾക്കുമെല്ലാം സാക്ഷ്യം വഹിക്കാൻ വധുവരൻമാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം എത്തിച്ചേരും. ആംഗ്ലോ-ഇന്ത്യൻ ക്രൈസ്തവിവാഹങ്ങളിൽ വധു പാശ്ചാത്യ രീതിയിലുള്ള ഗൗണും വരൻ സ്യൂട്ടുമാണ് ധരിക്കുന്നത്.

ആഘോഷങ്ങൾ കൊണ്ടും ആചാരങ്ങൾ കൊണ്ടും സമ്പന്നമാണ് ആംഗ്ലോ ഇന്ത്യൻ വിവാഹ ചടങ്ങുകൾ. വൈവാഹിക ജീവിതത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഉടനീളം സംഭവിക്കാനിടയുള്ള എല്ലാ കാര്യങ്ങളും കോർത്തിണക്കി ആദ്യ ദിവസം തന്നെ ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുന്ന രീതിയിലുള്ള ചടങ്ങുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. നവ വധൂ വരന്മാർക്ക് പുറമെ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ ദമ്പതിമാർക്കും ഇതിൽ പ്രത്യേക പ്രാധാന്യമുണ്ട്. ഏത് വിഭാഗക്കാർക്കും അനുകരണീയമായ വിശേഷ ചടങ്ങുകളാൽ വ്യത്യസ്തമാണ് ആംഗ്ലോ ഇന്ത്യൻ വിവാഹ രീതി.

shortlink

Related Articles

Post Your Comments


Back to top button