രാജ്യത്ത് ഇന്ധന ഉപഭോഗം താരതമ്യേന കുറയുന്നതായി റിപ്പോർട്ട്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്റ് അനാലിസിസ് സെല്ലിന്റെ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിൽ 5.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂൺ മാസത്തിൽ 18.68 മില്യൺ ടൺ ഉപഭോഗമാണ് നടന്നിരുന്നെങ്കിൽ ജൂലൈ മാസത്തോടെ ഇത് 17.62 മില്യണായി ചുരുങ്ങി.
ജൂൺ മാസത്തെ അപേക്ഷിച്ച് എൽപിജി, നാഫ്ത എന്നിവയുടെ ഡിമാൻഡ് ജൂലൈ മാസത്തിൽ ഉയർന്നിട്ടുണ്ട്. അതേസമയം, പെട്രോൾ, എടിഎഫ്, ഡീസൽ, ബിറ്റുമെൻ എന്നിവയുടെ ഉപഭോഗം നേരിയ തോതിൽ കുറഞ്ഞു. 2021 ജൂലൈ മാസത്തെ അപേക്ഷിച്ച് ഇത്തവണ പെട്രോളിന്റെ ഉപഭോഗത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പെട്രോൾ ഉപഭോഗം 6.8 ശതമാനമാണ് ഉയർന്നത്.
Also Read: തൊഴിലിടങ്ങളിലെ ശിശു പരിപാലന കേന്ദ്രങ്ങൾ സംസ്ഥാന വ്യാപകമാക്കും: മന്ത്രി വീണ ജോർജ്
Post Your Comments