COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 130 കേസുകൾ

സൗദി അറേബ്യയിലെ കോവിഡ് കണക്കുകൾ അറിയാം

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. വ്യാഴാഴ്ച്ച 130 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 209 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള ഒരു മരണമാണ് വ്യാഴാഴ്ച്ച സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Read Also: യാഥാര്‍ത്ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ : ജോയ് മാത്യു

8,11,642 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 798,381 പേർ രോഗമുക്തി നേടി. 9,265 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 84 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഇരുമ്പ് കമ്പി ഉപയോഗിച്ച് സ്ഥിരം മര്‍ദ്ദനം: പുറത്തുവന്നിരിക്കുന്നത് രണ്ടാനമ്മയുടെ ക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button