ErnakulamNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ച്ച് പോ​സ്റ്റിട്ടു : യുവാവ് ക​ഞ്ചാ​വു​മാ​യി അറസ്റ്റിൽ

ഫോ​ർ​ട്ടു​കൊ​ച്ചി രാ​മേ​ശ്വ​രം ബി​ച്ച് റോ​ഡി​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ മ​ട്ടാ​ഞ്ചേ​രി മാ​ർ​ട്ടി​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഫ്രാ​ൻ​സി​സ് നി​വി​ൻ അ​ഗ​സ്റ്റി​നെ (43)യാ​ണ് പൊലീസ് പിടികൂടിയത്

മ​ട്ടാ​ഞ്ചേ​രി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ച്ച് പോ​സ്റ്റു​ക​ൾ ഇ​ട്ടി​രു​ന്ന​യാ​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. ഫോ​ർ​ട്ടു​കൊ​ച്ചി രാ​മേ​ശ്വ​രം ബി​ച്ച് റോ​ഡി​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ മ​ട്ടാ​ഞ്ചേ​രി മാ​ർ​ട്ടി​ൻ എ​ന്ന് വി​ളി​ക്കു​ന്ന ഫ്രാ​ൻ​സി​സ് നി​വി​ൻ അ​ഗ​സ്റ്റി​നെ (43)യാ​ണ് പൊലീസ് പിടികൂടിയത്.

മ​ട്ടാ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം ആണ് ഇയാളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യു​ടെ അ​ടി​വ​സ്ത്ര​ത്തി​ൽ നി​ന്നു​മാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

Read Also : നൂപുര്‍ ശര്‍മയുടെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി

എ​ട്ട് മാ​സം മു​മ്പും ഇ​യാ​ൾ ക​ഞ്ചാ​വി​ന്‍റെ ഉ​പ​യോ​ഗം പ്ര​ച​രി​പ്പി​ച്ച് പോ​സ്റ്റു​ക​ൾ ഇ​ട്ടി​രു​ന്നു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് മാ​ർ​ട്ടി​നെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button