തൊടുപുഴ: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാകപ്പുഴ തൈമറ്റം മടിപാറയില് സണ്ണിയുടെ മകന് ആന്സന് സണ്ണി (23) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടോടെ കുമാരമംഗലം സഹകരണബാങ്കിനു സമീപമായിരുന്നു അപകടം നടന്നത്. സിവില്‍ എന്‍ജിനിയറിംഗ് പഠനത്തിനു ശേഷം തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ആന്സന്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു വരുമ്പോള്‍ ബൈക്ക് നിയന്ത്രണംവിട്ട് റോഡില്‍ തെന്നിമറിഞ്ഞാണ് അപകടമുണ്ടായത്.
Read Also : പ്രണയബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെ പതിനഞ്ചുകാരിയും 37 കാരനായ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി
റോഡില്‍ തെറിച്ചു വീണ ആന്‍സന്റെ കൈയിലൂടെ പാഴ്സല്‍ ലോറി കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്കാരം നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ നടന്നു. അമ്മ: ഏലിയാമ്മ. സഹോദരങ്ങള്‍: സൗമ്യ, രമ്യ.
Post Your Comments