യഥാർത്ഥ് ഹോസ്പിറ്റൽ ആന്റ് ട്രോമാ കെയർ സർവീസ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കുന്നു. പ്രാഥമിക ഓഹരി വിൽപ്പനയുടെ ഭാഗമാകാൻ മാർക്കറ്റ് റെഗുലേറ്ററായ സെബി അനുമതി നൽകി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഐപിഒയുടെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ടുളള കരട് രേഖകൾ സെബിക്ക് സമർപ്പിച്ചത്.
കരട് രേഖകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 610 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ കൈമാറ്റം നടക്കും. കൂടാതെ, 65.51 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുന്നത്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന തുക, കടം വീട്ടുന്നതിനും മൂലധന ചിലവുകൾക്കും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമാണ് പ്രധാനമായും വിനിയോഗിക്കുക.
Also Read: ഇർഷാദ് കൊല്ലപ്പെട്ട സംഭവം: കടത്തു സ്വർണം പോയത് കണ്ണൂരിലേക്കെന്ന് കണ്ടെത്തൽ
യഥാർത്ഥ് ഹോസ്പിറ്റൽ ആന്റ് ട്രോമാ കെയർ സർവീസിന് ഡൽഹിയിൽ മാത്രം മൂന്ന് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ഉണ്ട്. കൂടാതെ, മധ്യപ്രദേശിലേക്കും ഹോസ്പിറ്റലിന്റെ സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്.
Post Your Comments