Latest NewsNewsBusiness

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

അതേസമയം, നിഫ്റ്റി 9.65 ശതമാന ഉയർന്ന് 17,534 ലാണ് വ്യാപാരം അവസാനിപ്പിച്ചത്

സൂചികകൾ ചാഞ്ചാടിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികൾക്കാണ് നഷ്ടം നേരിട്ടത്. സെൻസെക്സ് 35.78 പോയിന്റ് ഇടിഞ്ഞു. ഇതോടെ, സെൻസെക്സ് 58,817 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 9.65 ശതമാന ഉയർന്ന് 17,534 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എൻടിപിസി, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, വിപ്രോ, അദാനി പോർട്ട്സ്, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് ഇന്ന് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: പോസ്റ്റ് ഓഫീസ് മുഖാന്തരം അയക്കുന്ന പാഴ്സലുകൾ പായ്ക്ക് ചെയ്യാൻ ഇനി കുടുംബശ്രീ വനിതകളും, കൂടുതൽ വിവരങ്ങൾ അറിയാം

ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ഹിൻഡാൽകോ, യുപിഎൽ, അപ്പോളോ ഹോസ്പിറ്റൽസ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടം ഉണ്ടാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button