Latest NewsNewsIndia

കൊറോണക്കാലത്ത് കേന്ദ്ര  സര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിച്ചു

. ഇന്ധന വിലയും, വിമാന കമ്പനികളുടെ നിരന്തര അഭ്യര്‍ത്ഥനയും കണക്കിലെടുത്താണ് നടപടി

ന്യൂഡല്‍ഹി: കൊറോണക്കാലത്ത് കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന ടിക്കറ്റിന് ഏര്‍പ്പെടുത്തിയ പരിധി പിന്‍വലിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ധന വിലയും, വിമാന കമ്പനികളുടെ നിരന്തര അഭ്യര്‍ത്ഥനയും കണക്കിലെടുത്താണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

Read Also: ഷാബാ ഷെരീഫ് വധം: ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും 

ആഗസ്റ്റ് 31 മുതല്‍ പുതിയ ഉത്തരവ് നിലവില്‍ വരും. ഇതോടെ വിമാനക്കമ്പനികള്‍ക്ക് ആവശ്യാനുസരണം യാത്രക്കാരില്‍ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കാം. കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതും ഇന്ധനത്തിന്റെ വില വര്‍ദ്ധനവും ആവശ്യകതയും പരിഗണിച്ചാണ് വിമാന കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം.

2020 മെയ് 25 മുതലാണ് കേന്ദ്രസര്‍ക്കാര്‍ വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ചത്. ഏഴ് വിഭാഗങ്ങളായി തിരിച്ചായിരുന്നു വിമാന ടിക്കറ്റുകള്‍ പരിധി നിശ്ചയിച്ചിരുന്നത്. 0-30 മിനിറ്റുവരെ ദൈര്‍ഘ്യം എടുക്കുന്ന യാത്രകള്‍ക്ക് കുറവ് നിരക്കും, 180-210 മിനിറ്റുകള്‍ വരെയുള്ള യാത്രകള്‍ക്ക് കൂടിയ നിരക്കുമായിരുന്നു ഈടാക്കിയിരുന്നത്. ഇത് പ്രകാരം ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് 3500നും 10,000 ഇടയിലായിരുന്നു ടിക്കറ്റ് നിരക്ക് യാത്രക്കാരില്‍ നിന്നും വാങ്ങിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button