കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന ജനപ്രിയ ചാറ്റ് ഷോയിൽ അടുത്തിടെ അതിഥിയായി എത്തിയത് സോനം കപൂറും കസിൻ ബ്രദർ ആയ അർജുൻ കപൂറും ആയിരുന്നു. ഷോയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അതിഥികളിൽ ഒരാളായി സോനം പ്രശസ്തി നേടിയിട്ടുണ്ട്. വിവാദമായ പല പ്രസ്താവനകൾ നടത്തിയ ആളാണ് സോനം. രൺബീർ കപൂർ നല്ല ബോയ്ഫ്രണ്ട് മെറ്റീരിയലല്ലെന്ന സോനത്തിന്റെ അഭിപ്രായം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സമാനമായ വിവാദ പരാമർശമാണ് സോനം പുതിയ എപ്പിസോഡിലും നടത്തിയത്.
അവതാരകൻ കരൺ ജോഹർ അർജുനോട് ‘സോനം കപൂറിൻ്റെ എത്ര സുഹൃത്തുക്കളുമായി നിങ്ങൾ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട്’ എന്ന് ചോദിച്ചു. എന്നാൽ, ഇതിനു മറുപടി പറഞ്ഞത് സോനമാണ്. ‘അവർ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കൾക്കിടയിൽ ആരുമില്ല’ എന്നാണ് സോനം വെളിപ്പെടുത്തിയത്. ഇതോടെ പരിഹാസത്തോടെ കരൺ അർജുനോട് ‘നിങ്ങൾ എന്ത് തരത്തിലുള്ള സഹോദരനാണ്?’ എന്ന് ചോദിച്ചു. ഇതിനു മറുപടിയായി അർജുൻ സോനത്തിനോട് ചോദിച്ചത് ‘നീ എന്ത് തരത്തിലുള്ള സഹോദരിയാണ്? ഞങ്ങളെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്?’ എന്നായിരുന്നു. പൊതുയിടത്തിൽ തന്നെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ സീസണിൽ ആലിയ ഭട്ട്-രൺവീർ സിംഗ്, ജാൻവി കപൂർ-സാറാ അലി ഖാൻ, സാമന്ത റൂത്ത് പ്രഭു-അക്ഷയ് കുമാർ, അനന്യ പാണ്ഡേ-വിജയ് ദേവരകൊണ്ട, കരീന കപൂർ ഖാൻ-ആമിർ ഖാൻ എന്നിവരും പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 11 ന് പുലർച്ചെ 12 മണിക്ക് ഡിസ്നി+ ഹോട്ട്സ്റ്റാറിൽ പുതിയ എപ്പിസോഡ് പ്രീമിയർ ചെയ്യും.
Post Your Comments