മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലക്കേസില്‍ പ്രതികളെ സഹായിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി കോടതിയില്‍ കീഴടങ്ങി. കേസിൽ ഷൈബിൻ അഷ്റഫിന്റെ സഹായി റിട്ടയേർഡ് എസ്.ഐ സുന്ദരൻ സുകുമാരനാണ് തൊടുപുഴ മുട്ടം കോടതിയില്‍ കീഴടങ്ങിയത്.
കേസന്വേഷണത്തിന്റെ ഭാഗമായി ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തും. കുന്ദമംഗലം സ്വദേശിയായ ഹാരിസിന്റെ മരണം കൊലപാതമെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താൻ നിലമ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിനെ തുടര്‍ന്നാണ് നടപടി.
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ 3177 പേജുള്ള കുറ്റപത്രം ആണ് സമർപ്പിച്ചത്. മുഖ്യ പ്രതി ഷൈബിൻ അഷ്റഫ് ഉൾപ്പെടെ പന്ത്രണ്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
Post Your Comments