ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ താലിബാന് ഭീകരരുടെ ചാവേര്‍ ബോംബാക്രമണം. സ്ഫോടനത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി മേഖലയില്‍ പാക് സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. വാനിന് സമീപം ബൈക്കിലെത്തിയ താലിബാന് ഭീകരന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വടക്കന്‍ വസീറിസ്ഥാനിലാണ് ആക്രമണം നടന്നത്. ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ അതിര്‍ത്തിയിലാണ് ഭീകരര്‍ തിരിച്ചടിച്ചത്. അഫ്ഗാനില്‍ ലഷ്ക്കറിനേയും ജയ്ഷെ മുഹമ്മദിനേയും വളര്‍ത്തുന്ന പാകിസ്ഥാനെതിരെയാണ് താലിബാന് ഭീകരര്‍ ആക്രമണം നടത്തുന്നത്.
Read Also: നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസ്: മുൻ പോലീസ് ഉദ്യോഗസ്ഥൻ കീഴടങ്ങി
പാക് താലിബാന് നേതാവിനെ അഫ്ഗാന് സൈന്യം വധിച്ചതിന്റെ പ്രതികാരമായിട്ടാണ് പാക് അതിര്‍ത്തിയില്‍ താലിബാന് ഭീകരര്‍ പാക് സൈന്യത്തിനെതിരെ ചാവേര്‍ ആക്രമണം നടത്തിയത്. ഒരു മാസത്തിനിടെ മൂന്നാമത്തെ ആക്രമണമാണ് പാക് സൈന്യത്തിനെതിരെ താലിബാന് ഭീകരര്‍ നടത്തുന്നത്. അക്രമത്തെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അപലപിച്ചു.
Post Your Comments