മസ്‌കത്ത്: രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവും, അമ്പതിനായിരം റിയാൽ പിഴയും ശിക്ഷയായി ലഭിക്കും.
ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾക്ക് വിരുദ്ധമായുള്ള കാലാവസ്ഥാ പ്രവചനങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ എന്നിവ പ്രസിദ്ധീകരിക്കുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments