WayanadKeralaNattuvarthaLatest NewsNews

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒൻപതുവയസുകാരി മരിച്ചു

കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്

കൽപ്പറ്റ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപതുവയസുകാരി മരിച്ചു. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്.

വയനാട് ബത്തേരിയിൽ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വെച്ച് രാവിലെയാണ് അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Read Also : പരിക്കേറ്റവരെ ചികിത്സിച്ച ഇന്ത്യൻ ഡോക്‌ടറെ ചൈനീസ് സൈന്യം കൊലപ്പെടുത്തി: ചൈനീസ് വഞ്ചന പുറത്താകുമ്പോൾ

പരിക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കുപ്പാടി സ്വദേശി ഷംസുദ്ദീൻ – നസീറ ദമ്പതികളുടെ മകളാണ് മരിച്ച സന ഫാത്തിമ. മൂലങ്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button