Latest NewsIndia

‘ആത്മകഥയെഴുതണം’: ജയിലിൽ പേപ്പറും പേനയും ആവശ്യപ്പെട്ട് പാർത്ഥ ചാറ്റർജി

കൊൽക്കത്ത: മുൻ പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി ജയിലിൽ പേപ്പറും പേനയും ആവശ്യപ്പെട്ടതായി ജയിൽ അധികാരികൾ വ്യക്തമാക്കുന്നു. തന്റെ ജീവിതകഥ എഴുതാൻ വേണ്ടിയാണ് പാർത്ഥ ചാറ്റർജി ഇവ രണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

ജയിലിൽ അധികസമയവും പുസ്തകവായനയും മറ്റുമായാണ് പാർത്ഥ സമയം ചിലവഴിക്കുന്നത്. മഹാശ്വേതാദേവി, ശ്രീരാമകൃഷ്ണ പരമഹംസർ എന്നിവരുടെ പുസ്തകങ്ങളാണ് അദ്ദേഹം ഏറ്റവുമധികം വായിക്കുന്നത്. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ പ്രസിഡൻസി ജയിലിലാണ് പാർത്ഥ ചാറ്റർജി ഏകാന്ത തടവിൽ കഴിയുന്നത്.

Also read: ‘ചതി അവന്റെ സ്വഭാവമാണ്’: നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ബിജെപി

അധ്യാപക, അധ്യാപകേതര നിയമനങ്ങളിൽ തിരിമറി നടത്തിയതിനും വൻതുക കൈക്കൂലി വാങ്ങിയതിനുമാണ് മുൻ ബംഗാൾ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജി അറസ്റ്റിലാകുന്നത്. ഇദ്ദേഹത്തിന്റെ അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ 20 കോടിയിലധികം രൂപ കണ്ടെടുത്തതിനെത്തുടർന്നാണ് മന്ത്രിയുടെ ശനിദശ ആരംഭിച്ചത്. റെയ്ഡുകൾ തുടർന്നതോടെ എൻഫോഴ്സ്മെന്റ് 50 കോടിയിലധികം രൂപയും കിലോക്കണക്കിന് സ്വർണവും പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button