Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaCrime

ഭാര്യ കിടപ്പുരോഗി, കാമുകിക്ക് സ്നേഹസമ്മാനം നൽകാൻ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 550 പവന്‍: വ്യവസായി അറസ്റ്റില്‍

ചെന്നൈ: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച വ്യവസായി അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ ശേഖറാണ് പോലീസിന്റെ പിടിയിലായത്. സഹോദര ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങളാണ് ശേഖര്‍ കവര്‍ന്നത്. മോഷണമുതൽ കൈപ്പറ്റിയ ഇയാളുടെ 22 കാരിയായ കാമുകിയെയും പോലീസ് പിടികൂടി.

ചെന്നൈയിലെ പൂനമല്ലി പ്രദേശത്ത് അമ്മയ്ക്കും സഹോദരനുമൊപ്പം താമസിച്ച് വാരികയായിരുന്നു പ്രതി ശേഖർ. നഗരമധ്യത്തില്‍ പലഹാരക്കടയും പണമിടപാട് സ്ഥാപനവുമൊക്കെയായി സമ്പന്നമായ കുടുംബമാണ് ശേഖറിന്റേത്. ശേഖറിന്റെ ഭാര്യ ഏറെനാളായി കിടപ്പുരോഗിയാണ്. ഈ സമയത്താണ് 22കാരിയായ സ്വാതിയുമായി ശേഖര്‍ അടുപ്പത്തിലാകുന്നത്. പിന്നാലെ പണവും സ്വര്‍ണവുമെല്ലാം ശേഖര്‍ സ്വാതിക്ക് നൽകുകയായിരുന്നു.

അഭിപ്രായവ്യത്യാസത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് ശേഖറിന്റെ സഹോദരന്റെ ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. അടുത്തിടെ സ്വർണാഭരണങ്ങൾ തിരികെ വാങ്ങാനായി ഇവർ വീണ്ടും വീട്ടിലെത്തി. എന്നാൽ, സ്വർണമൊന്നും കാണാതായതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ശേഖർ തന്റെ സഹോദരന്റെ ഭാര്യയുടെ 300 പവൻ സ്വർണാഭരണങ്ങളും, അമ്മയുടെ 200 പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ചതായി പോലീസ് കണ്ടെത്തി.

ആഡംബര ജീവിതം നയിക്കുന്ന സ്വാതിക്ക് ശേഖര്‍ വിലകൂടിയ കാറും വാങ്ങിക്കൊടുത്തിരുന്നു. രഹസ്യം പുറത്തായതോടെ ഒളിവില്‍പ്പോയ ശേഖറിനെയും സ്വാതിയെയും പൂനമല്ലി പോലീസ് പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button