ലോകമെമ്പാടുമുള്ള വിവാഹ പാരമ്പര്യങ്ങൾക്ക് അതിന്റേതായ തനതായ ആചാരങ്ങളുണ്ട്. ഇപ്പോൾ, നേപ്പാളിൽ നിന്നുള്ള അത്തരമൊരു ആചാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹ ചടങ്ങിനിടെ വധുവും വരനും തമാശ രൂപേണ വഴക്കിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ആണ് ചർച്ചാ വിഷയം. പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ച് വധൂവരന്മാർ മണ്ഡപത്തിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കുശേഷം, ദമ്പതികൾ പരസ്പരം ഉന്തലും തള്ളലും ഉണ്ടാക്കുന്നതാണ് കാണുന്നത്.
ഭക്ഷണം പരസ്പരം വായിൽ വെച്ചുകൊടുക്കുന്ന ഒരു ചടങ്ങിനിടെയായിരുന്നു സംഭവം. ക്ലിപ്പിന്റെ അവസാനം, വധു ബലമായി ഭക്ഷണം കൊടുക്കാൻ ശ്രമിക്കുമ്പോൾ പുഞ്ചിരിക്കുന്ന വരനെ കാണാം. വധുവിനെ വഴക്കിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരെയും കാണാം. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് 70,000 ലൈക്കുകൾ ലഭിച്ചു. കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഇതിന് ലഭിച്ചത്. ഇതോടെ, എന്താണിത്? കല്യാണത്തിന് ഇങ്ങനെ ആണേൽ ഇവർ തമ്മിലുള്ള ജീവിതം എങ്ങനെയായിരിക്കും എന്ന തരത്തിലുള്ള കമന്റുകൾ ഈ വീഡിയോയ്ക്ക് താഴെ ഉയർന്നു വന്നു.
‘ഇതൊരു പാരമ്പര്യമാണ് – മറ്റൊരാൾക്ക് ഏറ്റവും വേഗത്തിൽ ഭക്ഷണം നൽകുന്നത് ആര് എന്നറിയാനായുള്ള ഒരു ചടങ്ങ്, അതിന് വേണ്ടി രണ്ട് പേരും മത്സരിക്കുന്നതാണ്. പക്ഷെ, ഇവർ അത് കാര്യമായി എടുത്തു. വഴക്കായി എന്ന് സാരം’, ഇങ്ങനെ പോകുന്നു ഈ സംഭവത്തോടുള്ള സോഷ്യൽ മീഡിയയുടെ പ്രതികരണം.
View this post on Instagram
Post Your Comments