KeralaLatest NewsNews

അട്ടപ്പാടി മധു കൊലക്കേസ്: ഇന്നു മുതൽ പ്രതികളുടെ അതിവേഗ വിസ്താരം

 

പാലക്കാട്: തുടർച്ചയായ കൂറ് മാറ്റത്തിനിടെ, അട്ടപ്പാടി മധു കൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം ആരംഭിക്കും. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ്.സി, എസ്.ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും ഇന്ന് വിചാരണക്കോടതി പരിഗണിക്കും.

 

വിചാരണ വേഗത്തിലാക്കാൻ വേണ്ടി ഇന്നു മുതൽ ദിവസേനെ അഞ്ചു പേരെയാകും വിസ്തരിക്കുക. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിൻ ഡ്രൈവർമാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തി ആറാം സാക്ഷി ജയകുമാർ എന്നിവരടക്കം, ഏഴു പേരെ വിസ്തരിക്കും. ഇരുപത്തി ഏഴാം സാക്ഷി സെയ്ദതലവി, ഇരുപത്തി എട്ടാം സാക്ഷി മണികണ്ഠൻ, ഇരുപത്തി ഒമ്പതാം സാക്ഷി സുനിൽ കുമാർ, മുപ്പതാം സാക്ഷി താജുദ്ദീൻ, മുപ്പത്തി ഒന്നാം സാക്ഷി ദീപു എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക.

 

അതോടൊപ്പം, പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹ‍ർജിയും വിചാരണക്കോടതിയുടെ മുമ്പിലുണ്ട്. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button