പാലോട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (15) മരിച്ചത്.
ശനിയാഴ്ച പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. റോഡരികിലൂടെ നടന്നു പോയ അപർണയെ സ്കൂട്ടർ പിറകിൽ വന്നു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ കുട്ടിയെ ഗുരുതര പരിക്കോടെ തിരുവനന്തപുരം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ആണ് അപർണ. മാതാവ്: പരേതയായ സജിത. സഹോദരൻ. മനു.
Post Your Comments