![](/wp-content/uploads/2022/08/767-1.jpg)
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്‌ളോഗർ മട്ടാഞ്ചേരി സ്വദേശി ഫ്രാൻസിസ് നെവിനാണ് എക്സൈസ് പിടിയിലായത്. കഞ്ചാവ് വലിക്കുന്നതിനെക്കുറിച്ച് വ്‌ളോഗറും പെണ്‍കുട്ടിയും ചര്‍ച്ച ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ചീരയും കാബേജും കാരറ്റുമെല്ലാം പച്ചക്കറികളാണെങ്കിൽ കഞ്ചാവും പച്ചക്കറിയാണെന്നാണ് ഇയാൾ എക്സൈസിനോട് പറയുന്നത്.
കഞ്ചാവ് ഉപയോഗിക്കുന്നത് തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും മരണം വരെ അത് ഉപയോഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറയുന്നുണ്ട്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
Post Your Comments