Latest NewsNewsLife StyleHealth & Fitness

കൂര്‍ക്കംവലി തടയാൻ

കൂര്‍ക്കംവലി കാരണം ഉറക്കം പോകുന്നത് എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ശല്യം എന്ന രീതിയില്‍ അല്ലാതെ ചിന്തിച്ചു നോക്കിയാല്‍ കൂര്‍ക്കംവലി ഒരു ആരോഗ്യപ്രശ്നം തന്നെയാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കംവലി. എന്നാല്‍, ഇതാ കൂര്‍ക്കംവലിയെ പിടിച്ചു കെട്ടാന്‍ ചില വിദ്യകള്‍.

വായ അടച്ചു കിടക്കാം

മനുഷ്യന്റെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് മൂക്കില്‍ കൂടി ശ്വസിക്കാന്‍ പാകത്തിനാണ്. എന്നാല്‍, ഉറക്കത്തില്‍ വായിലൂടെ ശ്വാസം ഉള്ളിലേക്കെടുക്കുമ്പോള്‍ ആണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരമായി കൂര്‍ക്കംവലിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചിന്‍ സ്ട്രാപ്പ്. കീഴ്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തില്‍ സഹായിക്കുകയാണ് ഇതിന്റെ കടമ. ശാസ്ത്രീയമായി ഇതിന്റെ പ്രവര്‍ത്തനമികവ് തെളിയിക്കപ്പെട്ടതിനാല്‍ ഇത് ഉപയോഗിക്കുന്നതിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്ന് ഉറപ്പാക്കാം.

മൂക്കടപ്പ്

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറില്ല. ശ്വാസതടസ്സം, കഫക്കെട്ട് എന്നിവ ഉള്ളവര്‍ നന്നായി ആവിപിടിക്കുന്നത് നല്ലതാണ്. Steroid nasal sprays, antihistamines എന്നിവ അലര്‍ജി മൂലമുള്ള മൂക്കടപ്പ് തടയാന്‍ സഹായിക്കും. അതുപോലെ, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക. അതിനു സാധിക്കുന്നില്ലെങ്കില്‍ ഉറങ്ങുന്നതിനു നാല് മണിക്കൂര്‍ മുന്‍പ് പുകവലിച്ച ശേഷം ഉറങ്ങാന്‍ കിടക്കുക. ആഴ്ചയില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ മദ്യപാനം വേണ്ട. മൂക്കിന്റെ എല്ലിനു വളവുണ്ടെങ്കിലും ചിലപ്പോള്‍ കൂര്‍ക്കം വലി ഉണ്ടാകാം. ലളിതമായ് ഒരു ശസ്ത്രക്രിയ വഴി ഇത് ശരിയാക്കാം.

Read Also : റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ല: കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ

തടി കുറയ്ക്കാം

തടിയും കൂര്‍ക്കംവലിയും തമ്മിലും ബന്ധമുണ്ട്. തടി കാരണം ഇടുങ്ങിയ കഴുത്തുള്ളവര്‍ കൂര്‍ക്കംവലിക്കാര്‍ ആയിരിക്കും. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാം.

പൂര്‍ണമായും മലര്‍ന്നു കിടന്നുള്ള ഉറക്കം

കൂര്‍ക്കംവലിയുടെ പ്രധാന കാരണമാണ് ഇത്. മലര്‍ന്ന് കിടന്ന് ഉറങ്ങിക്കഴിയുമ്പോള്‍ നാവ് തൊണ്ടയ്ക്കുള്ളിലേക്കു താഴ്ന്നു നില്‍ക്കും. ചിലരില്‍ ഇത് വായു കടന്നു പോകുന്ന പാതയെ തടയുമ്പോള്‍ കൂര്‍ക്കംവലിക്കു കാരണമാകും. ഇതൊഴിവാക്കാന്‍ തല ചെരിച്ചു വെച്ചു കമിഴ്ന്നു കിടക്കുകയോ വശം ചരിഞ്ഞു കിടക്കുകയോ ചെയ്യാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button