KottayamLatest NewsKeralaNattuvarthaNews

കോട്ടയത്ത് വൈദികൻ്റെ വീട് കുത്തിത്തുറന്ന് 60 പവനും പണവും കവർന്നു

കോട്ടയം: പാമ്പാടി കൂരോപ്പടയിൽ ആളില്ലാത്ത വീട്ടിൽ വൻ മോഷണം. കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. 60 പവനും പണവും മോഷണം പോയി. മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ കള്ളന്റെ കയ്യിൽ നിന്നും സ്വർണത്തിൽ നിന്നും രണ്ട് പവൻ വഴിയിൽ വീണു പോകുകയും ചെയ്തു. വീട് കുത്തിത്തുറന്നായിരുന്നു മോഷണം. വീട്ടിലുള്ളവർ പുറത്ത് പോയ സമയം നോക്കിയാണ് സംഭവം നടന്നത്.

ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം. ഫാദർ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്ക് പോയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മറ്റുള്ളവർ മറ്റാവശ്യങ്ങൾക്കായി പുറത്തേക്ക് പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് കള്ളൻ മോഷണം നടത്തിയത്. ഇവർ തിരികെയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വീടിന്റെ മറ്റു മുറികളിലുള്ള അലമാരകൾ കുത്തിത്തുറക്കുവാനുള്ള ശ്രമവും നടന്നിട്ടുണ്ട്. വീടിന്റെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. വീടിനകത്ത് നിറയെ മുളകുപൊടി വാരി വിതറിയിട്ടുമുണ്ട്.

വൈദികന്റെ മുറിയിലെ അലമാരയിൽ ഇരുന്ന പണവും സ്വർണവുമാണ് മോഷണം പോയത്. പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button