Latest NewsNewsIndia

സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു: ഐഎസ് ഭീകരന്‍ യുപിയില്‍ അറസ്റ്റില്‍

ജിഹാദി ആക്രമണത്തിന് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു സമൂഹ മാദ്ധ്യമത്തിലെ പോസ്റ്റുകള്‍

ലക്നൗ: സ്വാതന്ത്ര്യ ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരന്‍ അറസ്റ്റില്‍. ഐഎസ് ഭീകരനായ സബാവുദ്ദീന്‍ ആസ്മിയാണ് അറസ്റ്റിലായത്. എഐഎംഐഎമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ യുവാവിനെ അസംഗഢില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Read Also:‘മൂപ്പര് ഇച്ചിരി കൂടിയ ഇനമാണ്, ഇതൊക്കെ വിശ്വസിക്കാൻ ഇതു വെള്ളരിക്കപ്പട്ടണമൊന്നുമല്ല ‘: കുറിപ്പ്

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ആളുകളുടെ സമൂഹ മാദ്ധ്യമ ഇടപെടലുകള്‍ ഉള്‍പ്പെടെ യുപി പോലീസ് നിരീക്ഷിച്ചുവരികയാണ്. ഇതിനിടെയാണ് ആസാദിന്റെ സമൂഹ മാദ്ധ്യമ ഇടപെടല്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജിഹാദി ആക്രമണത്തിന് യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു സമൂഹ മാദ്ധ്യമത്തിലെ പോസ്റ്റുകള്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി വ്യക്തമായി. ഇതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ആസ്ഥാനത്ത് എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button