
ഹൈദരാബാദ്: ബി.ജെ.പി നേതാവ് ജ്ഞാനേന്ദ്ര പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. മിയാപൂരിലെ സ്വന്തം വസതിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ജ്ഞാനേന്ദ്ര പ്രസാദിനെ പൊലീസ് കണ്ടത്തിയത്. സമീപവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിയാപൂർ പൊലീസ് സംഭവസ്ഥലത്തെത്തിയത്.
Read Also: കൊലപാതകത്തിന് സഹായിച്ചത് ഇന്റര്‍നെറ്റ്, ഭാര്യയെ വെടിവെച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റിൽ
എന്നാൽ, ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കുറച്ച് ദിവസങ്ങളായി ജ്ഞാനേന്ദ്ര പ്രസാദ് തന്റെ വീട്ടിൽ തന്നെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിലേക്ക് മാറ്റിയിരിക്കുകയാണ്. സി.ആർ.പി.സി സെക്ഷൻ 174 പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments