
മംബൈ: ബോളിവുഡ് താരം കരൺ ജോഹർ അവതരിപ്പിക്കുന്ന ചാറ്റ് ഷോയാണ് ‘കോഫി വിത്ത് കരൺ’. പരിപാടിയിൽ കരൺ ജോഹർ താരങ്ങളോട് അവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിക്കുന്നത് ഏറെ വിവാദമായിരുന്നു. ഇപ്പോൾ ‘കോഫി വിത്ത് കരൺ’ എന്ന പരിപാടിയിൽ എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ബോളിവുഡ് താരം തപ്‌സി പന്നു.
ദോബാരാ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് തപ്‌സിയോട് എന്തുകൊണ്ടാണ് കോഫി വിത്ത് കരൺ ഈ സീസണിൽ പങ്കെടുക്കുന്നില്ലെന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചത്. ഇതിന് ഉടൻ തന്നെ താരം മറുപടിയും നൽകി. ‘എന്റെ ലൈംഗിക ജീവിതം രസകരമായിരുന്നില്ലായിരിക്കാം, അതിനാൽ എന്നെ ക്ഷണിച്ചിട്ടില്ല’ തപ്‌സി പറഞ്ഞു.
അതിനുശേഷം അനന്യ പാണ്ഡേ, വിജയ് ദേവരകൊണ്ട, ജാൻവി കപൂർ, സാറാ അലി ഖാൻ, കരീന കപൂർ, ആമിർ ഖാൻ എന്നിവരുൾപ്പെടെ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ‘കോഫി വിത്ത് കരൺ’ എന്ന ചാറ്റ് ഷോയിൽ പങ്കെടുത്തിരുന്നു. പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിനിടെ, എല്ലാവരുടെയും ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതിന് കരൺ ജോഹറിനെ ആമിർ പരിഹസിച്ചിരുന്നു.
Post Your Comments