
പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുക്കാൻ ഒരുങ്ങി സിർമ എസ്ജിഎസ് ടെക്. ഓഗസ്റ്റ് 12 മുതലാണ് ഐപിഒ ആരംഭിക്കുക. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ ഓഗസ്റ്റ് 18 ന് സമാപിക്കുന്നതാണ്. 2004 ലാണ് സിർമ എസ്ജിഎസ് ടെക് പ്രവർത്തനമാരംഭിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, 209 രൂപ മുതൽ 220 രൂപ വരെയാണ് പ്രൈസ് ബ്രാൻഡായി നിശ്ചയിച്ചിട്ടുള്ളത്. 766 കോടിയുടെ പുതിയ ഓഹരികളും ഓഫർ ഫോർ സെയിലിലൂടെ 3.37 ദശലക്ഷം ഓഹരികളുമാണ് സിർമ വിൽക്കാൻ പദ്ധതിയിടുന്നത്. പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 840 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഐപിഒയ്ക്ക് ശേഷം ഓഗസ്റ്റ് 26 ന് ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യുന്നതാണ്. ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർ പ്രദേശ്, തമിഴ്നാട്, കർണാടക എന്നീ പ്രദേശങ്ങളിലാണ് സിർമ എസ്ജിഎസ് ടെക്കിന്റെ നിർമ്മാണ യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നത്.
Post Your Comments