മുംബൈ: നൂപുര്‍ ശര്‍മ്മ വിവാദവുമായി ബന്ധപ്പെട്ട് ടൈംസ് നൗ അവതാരക നവിക കുമാറിനെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സംസ്ഥാന പോലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടു. നൂപുര്‍ ശര്‍മ്മ വിവാദത്തില്‍ ടൈംസ് നൗ അവതാരക നവിക കുമാറിനെതിരെ സമര്‍പ്പിക്കപ്പെട്ട ഏതെങ്കിലും എഫ്ഐആറിലോ പരാതിയിലോ ഭാവിയില്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യാനോ നിര്‍ബന്ധിത നടപടിയോ എടുക്കരുതെന്ന് സുപ്രീം കോടതി സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കി. മെയ് 26ന് ടൈംസ് നൗവില്‍ സംപ്രേഷണം ചെയ്ത ടിവി സംവാദത്തിന് നവിക കുമാറിനെതിരെ ഒന്നിലധികം എഫ്ഐആറുകള്‍ ഫയല്‍ ചെയ്യപ്പെട്ടത് ശ്രദ്ധേയമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടൈംസ് നെറ്റ്വര്‍ക്ക് ഗ്രൂപ്പ് എഡിറ്റര്‍ നവിക കുമാറിന് വേണ്ടി, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസ് കൃഷ്ണ മുരാരിയും ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് നവികയുടെ ഹര്‍ജി പരിഗണിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നാവിക ഒന്നും പറഞ്ഞിട്ടില്ലെന്നും അവര്‍ സംവാദത്തിന് ആതിഥേയത്വം വഹിക്കുകയായിരുന്നുവെന്നും വാദത്തിനിടെ അഭിഭാഷകന്‍ റോത്തഗി ചൂണ്ടിക്കാട്ടി.
നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ഒന്നിലധികം എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും തസ്ലിം അഹമ്മദ് റഹ്മാനിയെ പ്രകോപിപ്പിച്ചതിന് ശേഷം സംവാദത്തിനിടെ മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ അവര്‍ അപകീര്‍ത്തി നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments