റിയാദ്: സൗദിയിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 11 മുതൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയുമെന്നു പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റിയാദിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴ പെയ്യാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ കിഴക്കൻ മേഖലയിലും (അൽ ഷർഖിയ) രാജ്യത്തിന്റെ മധ്യ പ്രദേശങ്ങളിലും ഉഷ്ണതരംഗം തുടരും. ഹഫ്ർ അൽ ബാറ്റിൻ, അൽ നൈരിയ എന്നിവിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിലും കിഴക്കൻ തീരത്ത് 48 ഡിഗ്രി സെൽഷ്യസിലും എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.
Read Also: ഇന്ത്യൻ പാർലമെന്റിനെക്കാൾ കൂടുതൽ പ്രസംഗങ്ങൾ വിദേശ പാർലമെന്റിലാണ് മോദി നടത്തിയത്: തരൂർ
Post Your Comments