Latest NewsNewsIndiaBusiness

ആർബിഐയുടെ നിയമങ്ങൾ പാലിച്ചില്ല, ഈ ബാങ്കുകൾ ലക്ഷങ്ങൾ പിഴയടയ്ക്കണം

കെവൈസി പുതുക്കുന്ന നിയമങ്ങൾ ഉൾപ്പെടെ പാലിക്കാത്തതായി ആർബിഐ കണ്ടെത്തിയിട്ടുണ്ട്

ആർബിഐയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രാജ്യത്തെ നിരവധി ബാങ്കുകൾക്ക് പിഴ ചുമത്തി. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ എട്ടു ബാങ്കുകളാണ് പിഴ അടയ്ക്കേണ്ടത്. ഒരു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെയാണ് പിഴ ചുമത്തിയത്. ബാങ്കുകൾ കെവൈസി പുതുക്കുന്ന നിയമങ്ങൾ ഉൾപ്പെടെ പാലിക്കാത്തതായി ആർബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് കടുത്ത നടപടികൾ ആർബിഐ സ്വീകരിച്ചത്.

വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ ബാങ്കുകളായ ഛത്തീസ്ഗഡ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക്, ഗർഹ സഹകരണ ബാങ്ക്, യവത്മാൽ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക്, ജില്ല സഹകാരി കേന്ദ്രീയ ബാങ്ക്, വരൂദ് അർബൻ കോപ്പറേറ്റീവ് ബാങ്ക്, ഇന്ദപ്പൂർ കോ- കോപ്പറേറ്റീവ് ബാങ്ക്, ദി മെഹ്സാന അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്കെതിരെയാണ് പിഴ ചുമത്തിയത്.

Also Read: ചരിത്രം തിരുത്തി കുറിച്ച ഇന്ത്യൻ സായുധ സേനയിലെ ധീര വനിതകൾ

കഴിഞ്ഞ മാസവും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിരവധി ബാങ്കുകൾക്ക് പിഴ ചുമത്തിയിരുന്നു. 2018 ൽ ഐസിഐസിഐ ബാങ്കിനെതിരെ 58.9 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആർബിഐ ചുമത്തിയതിൽ വച്ച് ഏറ്റവും പിഴയാണ് ഐസിഐസിഐ ബാങ്കിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button