സംസ്ഥാനത്ത് താളം തെറ്റി ഇന്ധന വിൽപ്പന. പെട്രോൾ പമ്പുകളിലേക്ക് ആവശ്യാനുസരണം ഇന്ധനം എത്താത്തതോടെയാണ് വിൽപ്പന താറുമാറായത്. മുൻകൂർ പണമടച്ച പെട്രോൾ പമ്പുകളിലേക്ക് പോലും ഇന്ധനം വിതരണം ചെയ്യാൻ പൊതുമേഖല എണ്ണ കമ്പനികൾ തയ്യാറാകാത്തതാണ് ഇന്ധന വിൽപ്പനയിൽ അനിശ്ചിതത്വം സൃഷ്ടിക്കാൻ കാരണമായത്.
അടുത്തിടെയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ചത്. ഇത് പൊതു മേഖല എണ്ണ കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്രത്തിന്റെ സമ്മർദ്ദം മൂലം ഇന്ധനവില ഉയർത്താൻ സാധിക്കാത്തതും എണ്ണ കമ്പനികൾക്ക് തിരിച്ചടിയായി. നിലവിൽ, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുവരുകയാണെങ്കിലും അതിന് ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില എണ്ണ കമ്പനികൾ വർദ്ധിപ്പിച്ചിരുന്നില്ല. രാജ്യത്ത് 120 ദിവസമായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്.
Also Read: ശ്രീമൂകാംബികാ പഞ്ചരത്ന സ്തോത്രം
ഇന്ധന ക്ഷാമം നേരിട്ടതോടെ പല പമ്പുകളും നേരത്തെ അടയ്ക്കേണ്ട അവസ്ഥയാണ്. ഓരോ പമ്പിലെയും വിൽപ്പനയ്ക്ക് ആനുപാതികമായാണ് എണ്ണ കമ്പനികൾ ഇന്ധനം വിതരണം ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് പത്തു രൂപയിൽ ഏറെ നഷ്ടം എണ്ണ കമ്പനികൾ നേരിടുന്നുണ്ട്.
Post Your Comments