കോട്ടയം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ടെന്ന് ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. മുന്നണിയുടെ നിലനില്‍പ്പിനായി സി.പി.ഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അതിനേക്കാൾ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് സി.പി.ഐ ദേശീയ തലത്തില്‍ മാതൃകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. കേട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരിക്കുമ്പോള്‍ മുന്നണിയെ കോട്ടമില്ലാതെ കൊണ്ടുപോകാന്‍ സി.പി.ഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും എന്നാല്‍, വിട്ടുവീഴ്ചയെ സറണ്ടര്‍ ചെയ്തുവെന്ന് പറയുന്നവരോട് ഒന്നും പറയാനില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനിരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അസുഖബാധിതനായതിനെ തുടര്‍ന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ പകരക്കാരനായെത്തിയത്.
അതേസമയം, കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചതിന് പിന്നാലെയാണ് സി.പി.ഐ വിമർശനവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
‘കാനം പിണറായിയുടെ അടിമയെ പോലെ പ്രവർത്തിക്കുന്നു. അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സി.പി.ഐ.എമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത്. പന്തളത്ത് ബി.ജെ.പി ജയിച്ചാലും സി.പി.ഐ സ്ഥാനാർത്ഥികൾ ജയിക്കരുതെന്ന് സി.പി.ഐ വിചാരിച്ചു. പന്തളം നഗരസഭയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിലാണ്’- സി.പി.ഐ വിമർശിച്ചു.
Post Your Comments