പാട്ന: ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാർ ബിജെപി വിടുന്നു. അദ്ദേഹം രാഷ്ട്രീയ ജനതാദളുമായി പുതിയ സഖ്യം രൂപീകരിച്ചേക്കും. നിതീഷ് കുമാർ-ലാലു പ്രസാദ് യാദവ് കൂട്ടുകെട്ട് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാഷ്ട്രീയ ജനതാദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനൊപ്പമായിരുന്ന നിതീഷ് കുമാർ 2017 ലാണ് ആർജെഡി സഖ്യത്തിൽ നിന്നും പുറത്തായത്. ആർജെഡിയുടെയും ജെഡിയുവിന്റെയും 160 എംഎൽഎമാർ ഭരണത്തോട് കൂറുപുലർത്തുന്നതായി സത്യപ്രതിജ്ഞ ചെയ്തു.
Also read: ‘റഷ്യൻ പൗരന്മാരെ എല്ലായിടത്തും നിരോധിക്കുക’: ആവശ്യവുമായി സെലെൻസ്കി
നാടകീയമായ രംഗങ്ങൾക്കാണ് ബിഹാർ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ആർജെഡി, എംഎൽഎമാർ തേജസ് യാദവിനെ പിന്തുണ നൽകിക്കൊണ്ടുള്ള കത്തു നൽകിയിട്ടുണ്ട്. അതേസമയം, നിതീഷ് കുമാർ സർക്കാരിൽ നിന്നും ബിജെപിയുടെ 16 മന്ത്രിമാരും രാജി വെക്കാൻ തീരുമാനിച്ചു. തന്റെ എംഎൽഎമാരെയെല്ലാം ഔദ്യോഗിക വസതിയിൽ വിളിച്ചു ചേർത്തതിനു ശേഷം നിതീഷ് കുമാർ വൈകുന്നേരം 4 മണിക്ക് ഗവർണറെ കാണാനിരിക്കുകയാണ്.
Post Your Comments