Latest NewsInternational

‘റഷ്യൻ പൗരന്മാരെ എല്ലായിടത്തും നിരോധിക്കുക’: ആവശ്യവുമായി സെലെൻസ്കി

കീവ്: റഷ്യൻ പൗരന്മാരെ എല്ലാ രാജ്യങ്ങളിലും നിരോധിക്കണമെന്ന ആവശ്യവുമായി ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. തിങ്കളാഴ്ച, വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചത്.

‘എല്ലാ റഷ്യൻ പൗരന്മാരെയും എല്ലായിടത്തും നിരോധിക്കണം. എല്ലാവരും കുറ്റക്കാരാണ് എന്നല്ല ഞാൻ പറയുന്നത്. പക്ഷേ, അവർ തിരഞ്ഞെടുത്ത ഭരണകൂടമാണ് റഷ്യ ഭരിക്കുന്നത്. റഷ്യൻ അധിനിവേശത്തിനെതിരെ റഷ്യൻ പൗരന്മാർ ഒരു വാക്ക് പോലും മിണ്ടുന്നില്ല, പ്രതിഷേധിക്കുന്നുമില്ല. അപ്പോൾ കാര്യത്തിന്റെ ഗൗരവം അവർക്ക് മനസ്സിലാവണമെങ്കിൽ ഇതാണ് വഴി’, സെലെൻസ്കി പറഞ്ഞു.

Also read: ‘ഡോക്ടർമാർ പറഞ്ഞത് ഞാൻ രക്ഷപ്പെടാനുള്ള സാധ്യത 30 ശതമാനം മാത്രമാണെന്നാണ്’: സോനാലി ബിന്ദ്രേ
ഏതു നാട്ടിലുള്ള റഷ്യൻ പൗരനായാലും ശരി അവരെ റഷ്യയിലേക്ക് തന്നെ തിരികെ മടങ്ങാൻ നിർബന്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുടിനെ സ്വാധീനിക്കാനുള്ള ഏറ്റവും നല്ല വഴി ഇതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെല്ലാം തന്നെ വളരെ ദുർബലമാണെന്നും സെലെൻസ്കി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button