KeralaLatest NewsNews

കോഴിക്കോട് വിലങ്ങാട് ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശം

 

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. രാവിലെ ഏഴരയോടെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും മരങ്ങൾ കടപുഴകി വീഴുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. വിലങ്ങാട് പുഴയില്‍ ജലനിരപ്പ് ഉയരുകയാണ്.

 

അതേസമയം, ഇന്ന് മധ്യ-വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇടുക്കി മുതൽ കാസർഗോഡ് വരെയുള്ള 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

 

 

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പത്ത് വരെയും, കർണാടക തീരങ്ങളിൽ പതിനൊന്ന് വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന്‌ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button