Latest NewsIndia

കുംഭകോണത്തു നിന്നും കാണാതായ ചോള കാലഘട്ടത്തിലെ വിഗ്രഹം യുഎസിൽ: വില കോടികൾ

ചെന്നൈ: കുംഭകോണത്ത് നിന്നും കാണാതായ വിഗ്രഹം അമേരിക്കയിലുണ്ടെന്ന് കണ്ടെത്തി. അൻപത് വർഷം മുമ്പ് കാണാതെപോയ പാർവ്വതീദേവിയുടെ വിഗ്രഹമാണ് യുഎസ് ലേലസ്ഥാപനമായ ബോൺഹമാസ് ഓക്ഷൻ ഹൗസിൽ കണ്ടെത്തിയത്.

അമ്പതു വർഷം മുൻപാണ് കുംഭകോണത്തിലെ നന്ദനപുരേശ്വര ശിവക്ഷേത്രത്തിൽ നിന്നും ഈ വിഗ്രഹം മോഷണം പോയത്. ചോള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ വിഗ്രഹത്തിന് നൂറുകണക്കിന് വർഷം പഴക്കമുണ്ട്. വിപണിയിൽ ഒന്നര മുതൽ രണ്ടു കോടി രൂപ വരെയാണ് ഇതിന്റെ വില. തമിഴ്നാട് സിഐഡിയിലെ വിഗ്രഹമോഷണം അന്വേഷിക്കുന്ന പ്രത്യേക വിഭാഗമാണ് വിഗ്രഹം അന്വേഷിച്ച് കണ്ടെത്തിയത്.

Also read: റിക്രൂട്ട്മെന്റ് ഏജന്റ് കബളിപ്പിച്ചു: 20 വർഷമായി കാണാതായ യുവതിയുള്ളത് പാകിസ്ഥാനിൽ
ചെമ്പും മറ്റു സങ്കര ലോഹങ്ങളും ചേർത്തു നിർമ്മിച്ച വിഗ്രഹത്തിന് 52 സെന്റീമീറ്റർ ഉയരമുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. കിരീടം ധരിച്ച ദേവി, നിൽക്കുന്ന രീതിയിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഇത് ഭാരതത്തിൽ തിരിച്ചെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button