മുംബൈ: 20 വർഷമായി അപ്രത്യക്ഷയായ യുവതി പാകിസ്ഥാനിൽ ഉണ്ടെന്നു കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ഹമീദി ഭാനോവാണ് രണ്ടു ദശാബ്ദങ്ങളായി പാക്കിസ്ഥാനിൽ കുടുങ്ങിക്കിടന്നിരുന്നത്.
ഖത്തറിൽ കുക്ക് ആയി ജോലി ചെയ്യുകയായിരുന്നു ഹമീദ. ദുബായിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് മുംബൈയിലുള്ള ഒരു റിക്രൂട്ട്മെന്റ് ഏജന്റ് ഇവരെ കബളിപ്പിച്ച് 20 വർഷം മുമ്പ് പാകിസ്ഥാനിലേക്ക് കയറ്റി വിടുകയായിരുന്നു. 2002ൽ പാകിസ്ഥാനിൽ എത്തിയ ഹമീദയ്‌ക്ക് അവിടെയുള്ള ഒരാളെ വിവാഹം കഴിച്ച് ഒതുങ്ങേണ്ടി വന്നു. സിന്ധ് മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. ഭർത്താവ് മരിച്ചതോടെ, ഇപ്പോൾ കറാച്ചിയിലാണ് ഹമീദ വസിക്കുന്നത്.
Also read: ശ്രീമൂകാംബികാ പഞ്ചരത്ന സ്തോത്രം
കറാച്ചിയിലുള്ള ഒരു പള്ളിയിലെ ഇമാമായ വലിയുള്ള മറൂഫാണ് ഹമീദയ്‌ക്ക് വേണ്ടി ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതും നാട്ടിലെത്താൻ വഴിയൊരുക്കിയതും. അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഖൽഫാൻ ഷെയ്ഖ് എന്നൊരു ഇന്ത്യൻ പത്രപ്രവർത്തകൻ കണ്ടതോടെയാണ് നാട്ടിലുള്ള ഹമീദയുടെ ബന്ധുക്കൾ വിവരമറിഞ്ഞത്.
Post Your Comments