KeralaLatest NewsIndia

ജയ് ശ്രീറാം ഡിജെക്കൊപ്പം ദേശീയ പതാക വീശിയെന്ന് ആരോപണം : കെ സുരേന്ദ്രനെതിരെ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്

പാലക്കാട്: ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ബിജെപി പ്രവർത്തകർ ദേശീയ പതാക വീശിയ സംഭവത്തിൽ പരാതി നൽകി യൂത്ത് കോൺ​ഗ്രസ്. പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് യുവമോർച്ച നടത്തിയ തിരം​ഗ് യാത്രയിലാണ് ഡിജെയ്ക്കൊപ്പം ദേശീയ പതാക വീശി ബിജെപി പ്രവർത്തകർ നൃത്തം ചവിട്ടിയത്. ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

പൊലീസ് ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പരാതിയിൽ യൂത്ത് കോൺ​ഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം. കേസ് എടുത്തില്ലെങ്കിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് നേതാക്കൾ വ്യക്തമാക്കി. യുവമോര്‍ച്ചയുടെ പ്രകടനം കടന്നുപോയ വഴികളിലൂടെ യൂത്ത് കോണ്‍ഗ്രസ് അഭിമാന യാത്ര സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം, കേന്ദ്ര സർക്കാരിനെതിരെ നടക്കുന്ന പല സമരങ്ങളിലും മറ്റു പലരും ദേശീയ പതാക ഉപയോഗിക്കുന്നതും തറയിലിട്ട് ചവിട്ടുന്നതും ബിജെപി അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. ജയ് ശ്രീറാം പാട്ട് വെച്ചാൽ ദേശീയ പതാകയെ എങ്ങനെ അപമാനിക്കുന്നതാണ് എന്നും ഇവർ ചോദിക്കുന്നുണ്ട്. കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button