വാട്സ്ആപ്പിൽ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാനുള്ള ഫീച്ചർ യാഥാർത്ഥ്യമാകുന്നു. ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാനുള്ള ഫീച്ചർ വേഗത്തിൽ തന്നെ എല്ലാവരിലേക്കും എത്തിക്കുന്നത്. വാട്സ്ആപ്പിൽ കയറുമ്പോൾ അക്കൗണ്ടിന് മുകളിലായാണ് ‘ഓൺലൈൻ’ എന്ന് പ്രത്യക്ഷപ്പെടാറുള്ളത്. പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ഇത് ഒഴിവാക്കാൻ സാധിക്കും.
സെറ്റിംഗ്സിലെ പ്രൈവസിയിൽ ക്ലിക്ക് ചെയ്ത് ലാസ്റ്റ് സീൻ ആന്റ് ഓൺലൈൻ സെലക്ട് ചെയ്താൽ ഈ ഫീച്ചർ ലഭ്യമാകും. ഈ സുരക്ഷാ ഫീച്ചറിന് പുറമേ, ഗ്രൂപ്പ് സൈലന്റ്, സ്ക്രീൻഷോട്ട് ബ്ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകളും ഉടൻ എത്തും.
Also Read: ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ: മുന്നറിയിപ്പുമായി യുഎഇ
നിലവിൽ, സ്റ്റാറ്റസ്, പ്രൊഫൈൽ പിക്ച്ചർ, ലാസ്റ്റ് ഓൺലൈനിൽ വന്ന സമയം എന്നിവയാണ് മറ്റുള്ളവരിൽ നിന്ന് മറച്ചുവയ്ക്കാൻ കഴിഞ്ഞിരുന്നത്. ഇനി ഈ ലിസ്റ്റിലേക്ക് ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാനുള്ള സംവിധാനവും ഉൾപ്പെടും.
Post Your Comments