ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക കുതിച്ചുചാട്ടവുമായി ഐഎസ്ആർഒ. ഇന്ത്യൻ ബഹിരാകാശ സംഘടന ആദ്യമായി നിർമ്മിച്ച ചെറിയ റോക്കറ്റ് ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിച്ചു.
രാവിലെ 9:18 നാണ് ശ്രീഹരിക്കോട്ടയിൽ നിന്നും എസ്എസ്എൽവി റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടവും എസ്എസ്എൽവി വിജയകരമായി പൂർത്തിയാക്കി. എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ്, ആസാദി സാറ്റ് എന്ന രണ്ട് ഉപഗ്രഹങ്ങളും വഹിച്ചാണ് പിഎസ്എൽവി വിക്ഷേപിക്കപ്പെട്ടത്. എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റിന്റെ നിരീക്ഷണ ക്യാമറകൾ വളരെയധികം ശക്തിയേറിയതാണ്. ഭൗമനിരീക്ഷണത്തിനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
Also read: ‘വരുണ ദേവൻ രക്ഷിക്കട്ടെ’: വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് മോഹൻലാൽ
75 സർക്കാർ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 750 വിദ്യാർത്ഥിനികൾ ചേർന്നാണ് ആസാദിസാറ്റിന്റെ ഭാഗങ്ങൾ നിർമ്മിച്ചത്. ഇവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ശ്രീഹരിക്കോട്ടയിൽ നിന്നും എസ്എസ്എൽവി റോക്കറ്റ് വിക്ഷേപിക്കുന്നത് തൽസമയം കാണാൻ അവസരമൊരുക്കി.
Post Your Comments