
കിളികൊല്ലൂര്‍: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്കന്‍ പിടിയില്‍. കൈക്കുളങ്ങര ദേവിനഗര്‍ 52 ശ്രീരമയില്‍ രാജീവ്കുമാര്‍ (49) ആണ് പിടിയിലായത്. കിളികൊല്ലൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.
Read Also : എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ ന്യായീകരിച്ചു: കാനത്തെ തള്ളി സി.പി.ഐ
യുവതിയുടെ പക്കല്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും കൈക്കലാക്കിയശേഷം ഇയാൾ അടുപ്പം കാണിക്കാതായതോടെ എ.സി.പിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്, കേസ് കിളികൊല്ലൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തു നിന്ന് രാജീവിനെ പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments