പത്തനംതിട്ട: കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചതിന് പിന്നാലെയാണ് സി.പി.ഐ വിമർശനവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ ന്യായീകരിക്കുമോ എന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
‘കാനം പിണറായിയുടെ അടിമയെ പോലെ പ്രവർത്തിക്കുന്നു. അടൂരിൽ ചിറ്റയത്തെ തോൽപ്പിക്കാൻ സി.പി.ഐ.എമ്മിലെ ഒരു വിഭാഗം ശ്രമിച്ചു. അതാണ് ഭൂരിപക്ഷം കുറഞ്ഞത്. പന്തളത്ത് ബി.ജെ.പി ജയിച്ചാലും സി.പി.ഐ സ്ഥാനാർത്ഥികൾ ജയിക്കരുതെന്ന് സി.പി.ഐ വിചാരിച്ചു. പന്തളം നഗരസഭയിലെ സി.പി.ഐ സ്ഥാനാർത്ഥികളുടെ നിസാര വോട്ട് തോൽവി സംഭവിച്ചത് കാലു വാരലിലാണ്’- സി.പി.ഐ വിമർശിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിനെയും സി.പി.ഐ രൂക്ഷമായി വിമർശിച്ചു. ‘മന്ത്രിക്ക് ആരോഗ്യവകുപ്പിൽ നിയന്ത്രണമില്ല. കെ.കെ ശൈലജയുടെ കാലത്തുണ്ടായിരുന്ന നല്ല പേര് നഷ്ടപ്പെട്ടു. ചിറ്റയം ഗോപകുമാറുമായി മന്ത്രിക്കുണ്ടായിരുന്ന തർക്കം ഇടതുമുന്നണിക്ക് നാണക്കേടായി. മന്ത്രിക്ക് ഫോൺ അലർജിയാണ്. ഔദ്യോഗിക നമ്പരിൽ നിന്ന് മന്ത്രിയെ വിളിച്ചാലും കോളെടുക്കില്ല. ഇടതുപക്ഷ മന്ത്രിക്ക് ചേർന്ന രീതിയിലല്ല മന്ത്രിയുടെ പ്രവർത്തനം’- സി.പി.ഐ വിമർശിച്ചു.
Post Your Comments