Latest NewsNewsFootballSports

മെസിയുടെ അത്ഭുത ഗോളിൽ പിഎസ്ജി: പ്രീമിയർ ലീഗിൽ ലിവർപൂളിന് സമനില

ക്ലെര്‍മന്‍: ഫ്രഞ്ച് ലീഗില്‍ തകർപ്പൻ ജയത്തോടെ പിഎസ്ജി സീസൺ ആരംഭിച്ചു. സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പിഎസ്ജി ക്ലെര്‍മന്‍ ഫുട്ടിനെ പരാജയപ്പെടുത്തി. ഇപ്പോഴിതാ, പിഎസ്ജിക്കായി മെസി നേടിയ അത്ഭുത ഗോളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ക്ലെര്‍മന്‍ ഫുട്ടിനെതിരായ മത്സരത്തിലെ രണ്ടാം ഗോളാണ് ഫുട്ബോള്‍ ലോകത്തിന് വിരുന്നായത്.

മൈതാന മധ്യത്തുനിന്ന് ലഭിച്ച അസിസ്റ്റില്‍ പന്ത് നെഞ്ചില്‍ സ്വീകരിച്ച ശേഷം ബൈസിക്കിള്‍ കിക്കിലൂടെ വല ചലിപ്പിക്കുകയായിരുന്നു മെസി. മെസി(80,86) ഇരട്ടഗോൾ നേടിയപ്പോൾ നെയ്മര്‍(9), ഹക്കീമി(26), മാര്‍ക്കീനോസ്(38) എന്നിവർ ഓരോ ഗോളും നേടി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവര്‍പൂളിന് സമനില. ലീഗിൽ സ്ഥാനക്കയറ്റം കിട്ടിയ ഫുൾഹാമിനോട് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ലിവര്‍പൂൾ. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 80-ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവര്‍പൂൾ സമനില നേടിയത്. മുപ്പത്തിരണ്ടാം മിനിറ്റിൽ സെര്‍ബിയന്‍ താരം അലക്സാണ്ടര്‍ മിത്രോവിച്ചിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്.

Read Also:- ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20 ഇന്ന്: സഞ്ജു ടീമിൽ തുടരും

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഡാര്‍വിന്‍ന്യൂനെസിന്‍റെ ഗോളിൽ ലിവർപൂൾ സമനില നേടി. 72-ാം മിനിറ്റില്‍ മിത്രോവിച്ചിന്‍റെ രണ്ടാം ഗോളിലൂടെ ഫുൾഹാം ലിവര്‍പൂളിനെ വിറപ്പിച്ചു. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനില്‍ 43 ഗോള്‍ നേടിയ താരമാണ് മിത്രോവിച്ച്. ഫുൾഹാം അട്ടിമറിജയം പ്രതീക്ഷിച്ചെങ്കിലും സലാ ലിവര്‍പൂളിന്‍റെ രക്ഷകനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button