ThiruvananthapuramNattuvarthaLatest NewsKeralaNews

ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മധ്യവയസ്കൻ അറസ്റ്റിൽ

മ​ല​യി​ൻ​കീ​ഴ് മൂ​ങ്ങോ​ട് ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ജുവി(വാ​വ-50 )നെ​യാ​ണ് കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്

കാ​ട്ടാ​ക്ക​ട: വാ​റ്റ് ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മധ്യവയസ്കൻ എക്സൈസ് പി​ടി​യി​ൽ. മ​ല​യി​ൻ​കീ​ഴ് മൂ​ങ്ങോ​ട് ജം​ഗ്ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ജുവി(വാ​വ-50 )നെ​യാ​ണ് കാ​ട്ടാ​ക്ക​ട എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.​

Read Also : വിദേശ യാത്രയ്ക്ക് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് ഐസിഐസിഐ ലൊംബാർഡ്

വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു ലി​റ്റ​ർ ചാ​രാ​യ​വും വീടിനു​ള്ളി​ൽ ബ​ക്ക​റ്റു​ക​ളി​ലും ബാ​ര​ലു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 280 ലി​റ്റ​ർ കോ​ട​യും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും സ​ഹി​ത​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇയാളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button