
കാട്ടാക്കട: വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. മലയിൻകീഴ് മൂങ്ങോട് ജംഗ്ഷന് സമീപം താമസിക്കുന്ന അജുവി(വാവ-50 )നെയാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്.
വീട്ടിൽ ചാരായം വാറ്റി സൂക്ഷിച്ച് വിൽപന നടത്തുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അഞ്ചു ലിറ്റർ ചാരായവും വീടിനുള്ളിൽ ബക്കറ്റുകളിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 280 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും സഹിതമാണ് ഇയാൾ പിടിയിലായത്.
ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments