KeralaLatest NewsNews

ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദ്ദനം

കഴക്കൂട്ടത്തിന് സമീപം വച്ച് ആംബുലന്‍സ് റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിക്കുകയായിരുന്നു

തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ കാഷ്വാലിറ്റിയ്ക്ക് മുന്നില്‍വച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനെയാണ് ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിച്ചത്.

Read Also; അവിവാഹിതരായ സ്ത്രീകളുടെ ഗർഭഛിദ്രം: നിർണ്ണായക വിധിയുമായി സുപ്രീം കോടതി

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മലയിന്‍കീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും. കഴക്കൂട്ടത്തിന് സമീപം വച്ച് ആംബുലന്‍സ് റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വണ്ടി മറിഞ്ഞു. വണ്ടിയില്‍ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞതോടെ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ തന്നെ കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. ഇതിന് പിന്നാലെയാണ് റഹീസിനേയും സഹോദരനേയും എസ്.എ.ടി ആശുപത്രിയുടെ കാഷ്വാലിറ്റിക്ക് മുന്നില്‍ വച്ച് ഡ്രൈവര്‍ മര്‍ദ്ദിച്ചത്. കാഷ്വാലിറ്റി മുന്നില്‍ വച്ച് റഹീസിന്റെ ഭാര്യയേയും ആംബുലന്‍സ് ഡ്രൈവര്‍ ചീത്ത വിളിച്ചു. അതേസമയം, സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button