NewsBusiness

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സാന്നിധ്യം ഇനി ബംഗ്ലാദേശിലേക്കും

1,000 കിലോഗ്രാം ഉൽപ്പാദന ശേഷിയുള്ള പ്ലാന്റ് ആയിരിക്കും ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സാന്നിധ്യം ഇന്ത്യയുടെ അയൽ രാജ്യത്തേക്കും വ്യാപിപ്പിക്കുന്നു. ഇത്തവണ ബംഗ്ലാദേശിലാണ് നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 200 കോടി മുതൽ മുടക്കിൽ ആയിരിക്കും നിർമ്മാണ യൂണിറ്റും റീട്ടെയിൽ ഷോറൂമും ആരംഭിക്കുക. ഈ വർഷം നവംബറിൽ നിർമ്മാണ യൂണിറ്റും ഡിസംബർ അവസാനത്തോടെ റീട്ടെയിൽ ഷോറൂമും തുറക്കാനാണ് പദ്ധതിയിടുന്നത്. നിറ്റോൾ നിലോയ് ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ ആയിരിക്കും പ്രവർത്തനം ആരംഭിക്കുന്നത്.

1,000 കിലോഗ്രാം ഉൽപ്പാദന ശേഷിയുള്ള പ്ലാന്റ് ആയിരിക്കും ആദ്യ ഘട്ടത്തിൽ നിർമ്മിക്കുക. ഇതിനായി നൂറുകോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. പുതിയ നിർമ്മാണ യൂണിറ്റുകളും റീട്ടെയിൽ ഷോറൂമുകളും ആരംഭിക്കുന്നതോടെ ഏകദേശം 250 ഓളം പേർക്ക് തൊഴിൽ ലഭ്യമാകും. വരും വർഷങ്ങളിൽ 800 കോടിയുടെ നിക്ഷേപം നടത്താനാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പദ്ധതിയിടുന്നത്.

Also Read: മണപ്പുറം ഫിനാൻസ്: ആദ്യ പാദത്തിലെ അറ്റാദായം അറിയാം

ഇന്ത്യക്ക് പുറമേ, നിരവധി രാജ്യങ്ങളിൽ മലബാർ ഗോൾഡിന് ഷോറൂമുകൾ ഉണ്ട്. ഏകദേശം 4.51 ശതകോടി വിറ്റുവരവാണ് കമ്പനിക്ക് ഉള്ളത്. നിലവിൽ, പ്രതിവർഷം 18,000 കിലോഗ്രാം ആഭരണ നിർമ്മാണ ശേഷിയുള്ള 14 യൂണിറ്റുകൾ മലബാർ ഗോൾഡിന് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button