UAELatest NewsIndiaNewsInternationalGulf

ലഗേജ് ഭാരം കുറയ്ക്കണമെന്ന നിർദ്ദേശം: അമേരിക്കയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ഇത്തിഹാദ്

അബുദാബി: ലഗേജ് ഭാരം കുറക്കണമെന്ന നിർദേശത്തെ തുടർന്ന് അമേരിക്കയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ഇത്തിഹാദ് എയർവേയ്‌സ്. മുംബൈ- ന്യുയോർക്ക്, അബുദാബി- ന്യുയോർക്ക്, ബെംഗളൂരു- ന്യുയോർക്ക് സെക്ടറിലാണ് യാത്രക്കാരുടെ എണ്ണം കുറച്ചത്. യാത്ര മുടങ്ങിയ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകുമെന്ന് ഇത്തിഹാദ് അറിയിച്ചു.

Read Also: മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു, രണ്ട് ജില്ലകളില്‍ 144 ഏര്‍പ്പെടുത്തി

അതേസമയം, ഈ നടപടി യാത്രക്കാർക്ക് തിരിച്ചടിയായി. പുതിയ സെമസ്റ്റർ തുടങ്ങുന്നത് കണക്കിലെടുത്ത് മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്കു യാത്ര മുടങ്ങി. അവസാന നിമിഷം മറ്റു വിമാനങ്ങളെ ആശ്രയിച്ചവർക്ക് 2 ലക്ഷം രൂപവരെയാണ് ടിക്കറ്റ് ചെലവഴിച്ചത്. യാത്ര മുടങ്ങിയവരുടെ പരാതികൾ സ്വീകരിച്ചു വരികയാണെന്നും പരാതിക്കാർക്ക് +971 600 555 666 എന്ന നമ്പരിൽ ബന്ധപ്പെടാമെന്നും ഇത്തിഹാദ് എയർവേയ്‌സ് വ്യക്തമാക്കി.

Read Also: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button