ദുബായ്: രണ്ട് അനാക്കോണ്ടകളെ യുഎഇയിലെത്തിച്ചു. തെക്കേ അമേരിക്കയിൽ നിന്നാണ് അനാക്കോണ്ടകളെ യുഎഇയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായ മഞ്ഞ അനക്കോണ്ടയെയാണ് യുഎഇയിലെത്തിച്ചത്.
Read Also: സവാഹിരിയെ വധിച്ച ഡ്രോൺ പറന്നുയർന്നത് കിർഗിസ്ഥാനിൽ നിന്ന്, വെളിപ്പെടുത്തി പാകിസ്ഥാൻ
സിറ്റി വോക്കിലെ ഗ്രീൻ പ്ലാനറ്റിലാണ് നാല് മീറ്റർ നീളമുള്ള പാമ്പുകളെ പാർപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന പാമ്പായ അനക്കോണ്ടയെ നാല് നിലകളുള്ള ബയോഡോമിന്റെ അടുത്തിടെ നവീകരിച്ച ‘നോക്ടേണൽ വോക് ത്രൂ ഏരിയയിൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ കഴിയും.
മുള്ളൻപന്നി, അർമാഡിലോസ്, ഉറുമ്പു തീനികളായ ഒരു തരം ജീവി, ബർമീസ് പെരുമ്പാമ്പുകൾ, തേളുകൾ തുടങ്ങിയ ജീവികളും ഗ്രീൻ പ്ലാനറ്റിലുണ്ട്.
Post Your Comments