
കാസര്‍ഗോഡ്: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഗാര്‍ഹിക പീഡന പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിനെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു. രാജപുരം പോലീസ് ആണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments