പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. ഇത്തവണ ആകർഷകമായ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 2022 രൂപയ്ക്ക് റീചാർജ് ചെയ്താൽ 300 ദിവസത്തെ വാലിഡിറ്റിയിൽ മാസം 75 ജിബി ഡാറ്റ ലഭിക്കും. പരിധിയില്ലാത്ത കോളുകളും എസ്എംഎസും ഈ പ്ലാനിൽ അവതരിപ്പിച്ചിട്ടുണ്ട്.
കിടിലം പ്ലാൻ ആണെങ്കിലും ഡാറ്റ വാലിഡിറ്റി കാലയളവിൽ ഉടനീളം ലഭിക്കില്ല. റീചാർജ് ചെയ്ത് രണ്ടുമാസം വരെയാണ് 75 ജിബി ഡാറ്റ ലഭിക്കുക. അതായത്, പ്ലാൻ കാലാവധിയിൽ ലഭിക്കുന്ന ആകെ ഡാറ്റ 150 ജിബി മാത്രം. രണ്ടുമാസത്തിനുശേഷം ഡാറ്റ ലഭിക്കണമെങ്കിൽ പ്രത്യേകമായി ഡാറ്റ വൗച്ചർ ഉപയോഗിക്കണം.
Also Read: കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായി വാട്സ്ആപ്പ്, ലോഗിൻ അപ്രൂവൽ ഫീച്ചർ ഉടൻ
75 ജിബി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബിഎസ്എൻഎല്ലിന് 4ജി സേവനം ലഭ്യമായിട്ടില്ല. അതിനാൽ, 3ജി ഉപയോഗിച്ച് മാത്രമാണ് സേവനങ്ങൾ നൽകാൻ കഴിയുക. മറ്റ് സേവന ദാതാക്കളെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ പ്ലാൻ നിരക്കുകൾ താരതമ്യേന കുറവാണ്.
Post Your Comments