നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചിരിക്കുകയാണ് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. ഇത്തവണ 281.92 കോടി രൂപയുടെ അറ്റാദായമാണ് കൈവരിക്കാൻ കഴിഞ്ഞത്. മുൻ വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 8.04 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
കമ്പനിയുടെ മൊത്തം ആസ്തിയും, മൊത്തം പ്രവർത്തന വരുമാനവും ഉയർന്നിട്ടുണ്ട്. ഇത്തവണ കമ്പനിയുടെ മൊത്തം ആസ്തി 30,759.22 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 1.65 ശതമാനത്തിന്റെ ഉയർച്ച രേഖപ്പെടുത്തി. അതേസമയം, പ്രവർത്തന വരുമാനം 15,01.98 കോടി രൂപയാണ്. കൂടാതെ, കമ്പനിയുടെ മൊത്തം ആസ്തിയിൽ 34 ശതമാനം സ്വർണ വായ്പ ഇതര ബിസിനസുകളിൽ നിന്നാണ്.
ഇത്തവണ സ്വർണ വായ്പ ബിസിനസിൽ മികച്ച നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ പാദത്തേക്കാൾ 21.22 ശതമാനം വർദ്ധനവ് സ്വർണ വായ്പ ബിസിനസിൽ ഉണ്ടായിട്ടുണ്ട്. ജൂൺ പാദത്തിൽ 27,751.46 കോടി രൂപയുടെ സ്വർണ വായ്പയാണ് വിതരണം ചെയ്തിട്ടുള്ളത്. ഏകദേശം 24 ലക്ഷത്തോളം സ്വർണ വായ്പ ഉപഭോക്താക്കൾ മണപ്പുറം ഫിനാൻസിന് ഉണ്ട്.
Post Your Comments